Thursday 3 March 2016

ഗൃഹച്ഛിദ്രം

വിദൂരതയിലേക്ക് നോക്കി അവള്‍ ആലോചിക്കുകയാണ്. കഴിഞ്ഞുപോയ അവളിലെ സുഗന്ധ സുമങ്ങളാം ദിനങ്ങളെപ്പറ്റി. ആ ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവായിരുന്നു. പകലുകളും, രാവുകളും വളരെ കുറവ്. കഴിഞ്ഞുപോയ ഓരോ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ കരയേണ്ടിവരുന്നു. ആ കരിച്ചിലിലും അവള്‍ക്ക് വാക്കുകളാല്‍ ആശ്വാസമേകാന്‍പ്പോലും ആരുമില്ല. പെറ്റമ്മപോലും അവള്‍ക്ക് ശത്രുവാകുന്നു. സുഹൃത്ത് ബന്ധങ്ങളും നഷ്ടപ്പെടുന്നു. കേവലം അവളുട ജീവിതകാലം നഷ്ടസ്മൃതിയുടെ നാളുകളായിരുന്നു. അവളിലെപ്പോഴാണ് ഹീനമായൊരു മനഃസാക്ഷി ഉടലെടുത്തതെന്ന് അവള്‍തന്നെ ആലോചിക്കുന്നു. ഇപ്പോളവള്‍ക്ക് പശ്ചാത്താപമുണ്ട്. ആരും സ്വീകരിക്കാത്ത വിലയില്ലാത്ത പശ്ചാത്താപം.സ്നേഹോപഹാരങ്ങളെല്ലാം നഷ്ടപ്പെടലിന്‍റെ ആര്‍ദ്ര സ്മൃതികളായിരുന്നു. എല്ലാം അവളായിട്ട് തുടങ്ങിവെച്ചു. എന്നാല്‍ അവസാനിപ്പിച്ചത് അവനും. അവനൊളിച്ചോടുകയായിരുന്നു. ജീവിതത്തില്‍ നിന്നും, ജീവനില്‍ നിന്നും. ജീവിതത്തെ അവനൊരുപാട് കൊതിച്ചിരുന്നു. പ്രത്യക്ഷത്തില്‍ അവനതെല്ലാം ഒരു കരുത്താവുമെന്ന് കരുതിയിരന്നു. അവന്‍റെ പ്രതീക്ഷകള്‍ക്കൊന്നും അതിരില്ലായിരുന്നു. ജീവിത അനുഭവങ്ങള്‍ ചിന്തകള്‍ക്ക് മറവിലുള്ള അവരുടെ ജീവിതം അവനെ അവനല്ലാതാക്കി, അവന്‍ മറ്റാരോ ആവുകയായിരുന്നു. പഴക്കം ചെന്ന വീടായതിനാല്‍ ഓടിന്‍റെ ചെറുമണ്‍ തരികളും ചിതലുകളും. വിണ്ടു തുടങ്ങിയ അടുപ്പില്‍ തീ തെളിയാതായി. എല്ലാത്തിനോടുമുള്ള വിമ്മിഷ്ടത അവനെ ആഴത്തില്‍ സ്പര്‍ശിച്ചു. ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ അവളുടെ സമീപനം അവന് ഒട്ടും ഇഷ്ടമില്ലാത്ത ഒരു രീതിയിലായിരുന്നു. അയലത്തെ വീട്ടിലെ പെണ്ണിന് കെട്ടിയവന്‍ വാങ്ങിച്ച് കൊടുത്ത സാരിയുടെ വില. അതുപോലെ ഒന്ന് അവള്‍ക്കും വേണമെന്ന ചിന്താഗതി. അവന്‍ അവളെ കറങ്ങാന്‍ കൊണ്ടുപോവുമ്പോലെ അവളെയും കൊണ്ടുപോകണമെന്ന അഭ്യര്‍ത്ഥന. ദിവസം കേവലം 50 രൂപ ലഭിക്കുന്നവന്‍ വിലപിടിപ്പുള്ള അന്യമാണ് എന്ന ചിന്താഗതി ഉടലെടുക്കുന്ന ഒരു ഭാര്യയാണെങ്കില്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. ഇത്തരത്തിലുള്ള കച്ചറ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവാതെയായി. ഇങ്ങനെ ഇവര്‍ രണ്ടും രണ്ടായി ഒന്നെന്നുള്ള ശാസ്ത്രം അവിടെ പിരിഞ്ഞു.
പിന്നീടവള്‍ പശ്ചാതാപത്തിലൂടെ നന്നായി.
പക്ഷെ! ആ പശ്ചാത്താപത്തിന് വിലയില്ലായിരുന്നു.

No comments:

Post a Comment