Sunday 1 May 2016


TUESDAY, 15 MARCH 2016

അണയാത്ത ദീപം

രാജേഷ് മാസ്റ്റര്‍ പതിവുപോലെ നടക്കാനിറങ്ങിയതാണ്. മാഷ് എന്‍റെ അരികില്‍ വന്നു എന്നോട് ഇത്രയും നാളെവിടെയാണെന്നും നിനക്ക് സുഖമാണോ എന്നും ചോദിച്ചു. ഞാന്‍ മറുപടി പറയുകയും ചെയ്തു.

പണ്ടത്തെപോലെയല്ല. നാടും മാഷും ഗ്രാമവുമാകെ മാറി സുന്ദരമായിരിക്കുന്നു. മാഷെ കണ്ടപ്പോള്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ പ്രായം കുറഞ്ഞിരിക്കുന്നു. പ്രായം എഴുപത് വയസ്സാണ്. എന്നാല്‍ ഇപ്പോഴും ചുളിവുകളില്ലാത്ത പ്രസന്ന മുഖം. അധികമൊന്നും നരച്ചിട്ടില്ലാത്ത മുടി കണ്ടാല്‍ യുവത്വം തെളിഞ്ഞ് നില്‍ക്കുന്നത് കാണാം.
മാഷിന് മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. അവരെല്ലാവരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ഇളയ മകന്‍ രമേഷിന്‍റെ ഭാര്യ ഊര്‍മിള നാട്ടിലുണ്ട്. അവിടെയാണ് മാഷിന്‍റെ താമസം.
തൊട്ടടുത്തുള്ള സ്കൂളില്‍ മലയാളം മാഷായിരുന്നു രാജേഷ് മാസ്റ്റര്‍, പ്രായപരിധി കഴിഞ്ഞ് അടുത്തൂണ്‍ വാങ്ങി വീട്ടിലിരിക്കുകയാണ്.
മാഷധികമൊന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല. ഇരുട്ട് മുറിയാണെങ്കിലും അധിക സമയം വായനയില്‍ സമയമൊതുക്കും. എഴുത്തും വായനയുമാണ് മാഷിന്‍റെ പ്രധാന ഹോബി. എത്രത്തോളം നാം മാഷിനെ സ്നേഹിക്കുന്നോ, അതിലുപരി മാഷ് നമ്മോട് സ്നേഹം കാണിക്കും. കളങ്കമില്ലാത്ത മനസ്സായിരുന്നു എന്നും മാഷിന്‍റേത്. ഏതൊരു മാതാപിതാക്കള്‍ക്കും മക്കള്‍ ഒരു ഭാരമായി കാണാറില്ല. എന്നാല്‍ ഏതൊരു മക്കള്‍ക്കും മാതാപിതാക്കള്‍ ഭാരമായ് തോന്നുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ത്തും ഇത്തരമൊരു അവസ്ഥയിലേക്കാണ് യുവാക്കളും പോയിക്കൊണ്ടിരിക്കുന്നത്. മാഷിന്‍റെ ജന്മം എത്രയോ പേര്‍ക്ക് തണലേകീട്ടുണ്ട്. ആരോരുമില്ലാതിരുന്ന ഞങ്ങള്‍ക്ക് എല്ലാമായ മാഷ്. ഞാനിപ്പോള്‍ എല്ലാം ഓര്‍ക്കുന്നു. കോരിച്ചൊരിയുന്ന മഴ. ഞങ്ങള്‍ നാല് പേര്‍. ഞാനും ചേട്ടത്തിയും, രണ്ടനുജന്‍മാരും. എവിടെക്കെന്നില്ലാതെ കോരിചൊരിയുന്ന മഴയില്‍ ഒരുപാട് നടന്നു. നടത്തത്തിനൊടുവില്‍ പെട്ടെന്ന് മുമ്പില്‍ ഒരാള്‍ രൂപം കണ്ടു. അവര്‍ ഞങ്ങളുടെ വിശേഷങ്ങള്‍ തിരക്കി. എല്ലാമറിഞ്ഞപ്പോള്‍ മാഷിന്‍റെ കൂടെ എവിടേക്കോ പോയി. എവിടെക്കെന്നറിയില്ല. ചോദിക്കാന്‍ ഉള്ളിലൊരു ഭയം. വൈകാതെ ആ സ്ഥലമെത്തി. വളരെ സുന്ദരമായ ഒരു വീട്. മുത്തശ്ശിയും, മാഷിന്‍റെ ഭാര്യയും മാത്രമാണുള്ളത്. ഞങ്ങളുടെ സങ്കടങ്ങളില്‍ നിന്നെല്ലാം അകലാന്‍ മുത്തശ്ശിയൊരുപാട് കഥകള്‍ പറഞ്ഞുതന്നു.
ശരിക്കും ആ നിമിഷം ഞങ്ങളുടെ ജീവിതത്തിലെ അതിരറ്റ സന്തോഷത്തിന്‍റെ നിമിഷങ്ങളായിരുന്നു. ആ കഥകള്‍ ദുഃഖങ്ങളില്‍ നിന്നെല്ലാം ഞങ്ങളെ അകറ്റി നിര്‍ത്തി. അല്പ സമയമെങ്കില്‍ അല്പ സമയം ഞങ്ങളുടെ കണ്ണില്‍ ആനന്ദ കണ്ണീര്‍പൊഴിഞ്ഞു. ഇത്രയും സ്നേഹം ജീവിതത്തില്‍ ഇന്നേവരെ കിട്ടിയിട്ടില്ല എന്ന തോന്നല്‍ എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായിരുന്നു. മാഷിനെപ്പോലെ നല്ല മനസ്സിനുടമയായ മറ്റൊരാളെ ഈ ദേശത്തെങ്ങും കണ്ടിട്ടില്ല. അത്രയും വിശാല മനസ്കനാണ് മാഷ്. അവന്‍ ആലോചനയില്‍ നിന്നും ഉണര്‍ന്നു.
ഇപ്പോഴാണ് ഞാനോര്‍ത്തത്. ഇന്ന് ഓക്ടോബര്‍ പന്ത്രണ്ട്. മാഷിന്‍റെ ജന്മദിനം. മാഷിന് ഏറ്റവുമിഷ്ടമുള്ള പാല്‍പായസവും മുട്ടക്കേക്കുമാണ്. ജാനകിന്‍റെ കടേന്ന് മുട്ടക്കേക്കും കൊണ്ട് പാല്‍പായസവുമുണ്ടാക്കി മാഷിന് കൊണ്ടുകൊടുക്കണം. മാഷിന് അത് വലിയ ഇഷ്ടമാവും. പിറന്നാള്‍ സമ്മാനവുമായി മാഷിന്‍റെ വീട്ടില്‍ പോയി. ഞാന്‍ അല്പ സമയം പകച്ച് നിന്നുപോയി. ആള്‍ക്കൂട്ടത്തിലേക്കാണ് എന്‍റെ വരവ്. ഞാന്‍ പലരോടും ചോദിച്ചു. ആരും മറുപടി പറയുന്നില്ല. ഞാന്‍ വീട്ടിലേക്ക് കടന്ന് ചെന്നു. അപ്പോഴാണ് ഞാന്‍ ആ കാഴ്ച കാണുന്നത്. അച്ഛനില്ലാത്ത എനിക്ക് എല്ലാമായ എന്‍റെ പ്രിയപ്പെട്ട മാഷ്. ആ പാദങ്ങള്‍ ഞാന്‍ കണ്ടു. പിന്നെ വിനാര്‍ദ്രമായ ആ പുണ്യമുഖം. എന്‍റെ എല്ലാ സമനിലയും തെറ്റി. ആ നിശ്ചലശരീരം കണ്ട് പൊട്ടിക്കരഞ്ഞുപോയി.
ഈ ലോകത്ത് എന്‍റെ ദുഃഖങ്ങള്‍ പറയാന്‍ ഈ പ്രപഞ്ചം മാത്രം. ഇനി എനിക്ക് ആരുമില്ല, ഞാന്‍ ഒറ്റപ്പെട്ടു എന്ന ചിന്ത എന്‍റെ മനസ്സിനെ വീണ്ടും വീണ്ടും വേദനിപ്പിച്ചു.
എന്നും എന്‍റെ വീടിന്‍റെ നെടുന്തൂണും എന്നും ഞങ്ങള്‍ക്ക് കൂട്ടായ് അണയാത്ത ഒരു ദീപം പോലെ മാഷ് ജ്വലിക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ എന്‍റെ വിശ്വാസങ്ങളെ ദൈവം പിന്തിരിപ്പിച്ചു. ഞാന്‍ ഒറ്റക്കായി, അണയാത്ത ദീപം എന്ന് ഞാന്‍ വിശ്വസിച്ച എന്‍റെ വിളക്ക് അണഞ്ഞുപോയി. ഇനി എനിക്ക് ബന്ധുവായി എന്‍റെ സങ്കടം. പറയാന്‍ എനിക്ക് ഈ പ്രപഞ്ചം മാത്രം. എങ്കിലും മാഷിന്‍റെ സ്നേഹാര്‍ദ്രമായ വാക്കുകള്‍ ഇപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു. എന്‍റെ അണഞ്ഞ ദീപമല്ല, അണയാത്ത ദീപം എന്നും എന്‍റെ മനസ്സില്‍ ശക്തിയായി ജ്വലിക്കുന്നു.

No comments:

Post a Comment



Thursday 21 April 2016

ദേശാടനപക്ഷികള്‍

ദുഃഖ സന്തോഷ ദിനങ്ങളുമായി... അല്ല ഏറ്റവും ദുഃഖ നിമിഷങ്ങളുമായി സന്തോഷത്തിന്‍റെ ആനന്ദ തൂന്ദിലമായ രാവുകളെ കിനാകണ്ടിരിക്കുന്നുണ്ടാവാം പലരും.
അത്തരത്തില്‍ ഒരാള്‍ തന്നെയാണ് കിഴക്കേ പറമ്പിലെ ലക്ഷ്മിചേച്ചി. സ്നേഹത്തേയും, സന്തോഷത്തേയും മാത്രമായിരുന്നു ചേച്ചി ആഗ്രഹിച്ചത്. അതാണ് ചേച്ചിക്ക് കിട്ടിയതും. കിട്ടിക്കൊണ്ടിരിക്കുന്ന എന്തും നാം കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കും. എന്നാലോ? ആദ്യമാദ്യം കിട്ടും. പിന്നെ പിന്നെ കയ്പ്പ് അതിനെ പിടിക്കൂടും.  എന്തായാലും ജീവിതം സുഖ-ദുഃഖ സമ്മിശ്രമല്ലേ! ലക്ഷ്മിച്ചേച്ചിയുടെ ജീവിതത്തിലും അത് അപ്രതീക്ഷിതമായ സംഭവം തന്നെയായിരുന്നു. ആരും സ്വപ്നത്തില്‍പ്പോലും നിനച്ചിരുന്നില്ല.
രമേശ്. ചേച്ചിയുടെ മൂത്തമകന്‍. പത്മഗിരി കോളേജില്‍ഡിഗ്രിക്കു പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥി. ഒരു ദിവസം അവന്‍ ക്ലാസ് കഴിഞ്ഞ് വന്നപ്പോള്‍ മുറ്റം നിറയെ ആള്‍ക്കൂട്ടം. ആളുകളെ തട്ടിനീക്കി അവന്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. ഒരുപറ്റം ജനങ്ങള്‍ അവനെ ഉറ്റുനോക്കുന്നു. അമ്മയുടെ അലമുറയിട്ടുള്ള കരച്ചില്‍ ആണ് അവന്‍റെ കാതുകളില്‍ പതിഞ്ഞത്. പതിയെ അവന്‍റെ കണ്ണില്‍ അവിശ്വസനീയമായ ആ കാഴ്ചയാണു കണ്ടത്. തന്‍റെ അച്ഛന്‍... അവന്‍റെ വാക്കുകള്‍ വിങ്ങലായി, തേങ്ങലായി... എന്താണാ കാഴ്ച. അവന് ആലോചിക്കാന്‍ കൂടിവയ്യ. തന്‍റെ താങ്ങായ, തണലായ, പ്രിയപ്പെട്ട കൂട്ടുകാരനായ അച്ഛന്‍.... സുഖനിദ്രയില്‍.
തനിക്കാരുമില്ല. താന്‍ തീര്‍ച്ചയായും ഒറ്റപ്പെട്ടു. അച്ഛനാണെങ്കിലും, നല്ലൊരു ചങ്ങാതികൂടിയായിരുന്നു. ആ ദീപം പൊലിഞ്ഞുപോയി. ഇനി അവനാണ് എല്ലാ ഉത്തരവാദിത്വവും. കുടുംബത്തെ എങ്ങനെ പോറ്റും? അമ്മ. 15 വയസ്സായ അനിയത്തി ശ്രേയകുട്ടി. പുന്നാര അനിയന്‍ ശ്രീകുട്ടന്‍. എങ്ങനെ പഠിപ്പിക്കും, പട്ടിണിയില്ലാതെ നോക്കും? അവന്‍ പലവഴികള്‍ ചിന്തിച്ചു. അവസാനം അവന്‍ തീരുമാനിച്ചു. പഠനം നിലക്കാത്ത രീതിയില്‍ എന്തെങ്കിലുമൊരു ജോലി കണ്ടെത്തണം.
അങ്ങനെ പുലര്‍ച്ച സമയം വീട് വീടാന്തരം പത്രമിടല്‍. വൈകീട്ട് ക്ലാസു കഴിഞ്ഞതിന് ശേഷം എക്കൗണ്ടന്‍സി. അച്ഛനുള്ളപ്പോള്‍ പഠിച്ചതാ കമ്പ്യൂട്ടര്‍, അതുപകാരമായി. അതിനിടെ അവന്‍ ചോറിയ തോതിലുള്ള ചിട്ടിയിലും കൂടി. കിട്ടുന്നതില്‍ നിന്നും ഒരു തുക അതിലടക്കും. അങ്ങനെ പെങ്ങള്‍ക്കുള്ള സ്ത്രീധനം ഉണ്ടാക്കുന്നു. അതും ഒരു പുലിവാലാണല്ലോ. സ്ത്രീധനം - അവന്‍റെ വേദനകള്‍ പറയാന്‍ ഇനിയാര്? ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ രമേശ് അദ്ധ്വാനത്തിലൂടെ മനസ്സിലാക്കിക്കഴിഞ്ഞു. ഒഴിവുള്ള ദിവസങ്ങളില്‍ ഡ്രൈവറായും ചുമതലയേറ്റു. അങ്ങനെ ഈ തിരക്കിനിടയില്‍  പുന്നാര പെങ്ങളുടെ കല്യാണം. വീടുനടുത്ത് തന്നെയുള്ള ഒരു ഡോക്ടര്‍ക്ക് അവളെ അറിയാം. അവര്‍ക്ക് പരസ്പരം ഇഷ്ടം ആയതിനാല്‍ അതങ്ങനെ നിശ്ചയിച്ചു.
ആ കല്യാണം നടത്താനുള്ള അലച്ചില്‍ അവനെയൊരു ദേശാടനപ്പക്ഷിയാക്കി. പല വഴികളും തേടി, പല വാതിലും തുറന്നു. എന്നാല്‍ ചില വാതില്‍ നിശ്ചലമായിരുന്നു. അവസാനം അക്കര പച്ച തേടി അവനൊരു വിദേശിയായി. അവിടെയും ഒരുപാടലഞ്ഞുവെങ്കിലും ദൈവകൃപകൊണ്ട് നല്ലൊരു കമ്പനിയില്‍ ജോലി കിട്ടി. ഉയര്‍ന്ന ശമ്പളവും. പണമുണ്ടാക്കി മിടുക്കനായി അവന്‍ സ്വദേശത്തേക്ക് പറന്നു. ആകെയുള്ള തന്‍റെ താന്‍ പ്രാണനെപ്പോലെ സ്നേഹിച്ച പെങ്ങളെ അവള്‍ക്കിണങ്ങിയ ഇണയുടെ കൈകളിലേല്‍പ്പിച്ചു. 3 വര്‍ഷം. അവള്‍ വളര്‍ന്നു വലുതായി എന്നു ഞാനറിഞ്ഞില്ല. എങ്ങനെയാണ് ആ കഷ്ടപ്പാടിന്‍റെ ദുരിതത്തിന്‍റെ വേദനയുടെ വര്‍ഷങ്ങള്‍ തന്നില്‍ നിന്നും അടര്‍ന്നത് എന്നും അറിഞ്ഞില്ല.
പ്രാണന്‍ നിലനിര്‍ത്താന്‍ വേണ്ടി ദേശാടനപക്ഷിയായി അദ്ധ്വാനിക്കാന്‍ പഠിച്ചു. സ്നേഹബന്ധങ്ങളുടെ വില മനസ്സിലാക്കി. നഷ്ട പ്രഭാതങ്ങളില്‍ നിന്നും സ്നേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ അതിന് വെറും വിഡ്ഡിയുടെ ഗുണമായിരുന്നു. വെറും വട്ട പൂജ്യം.
അച്ഛന് കൊടുത്ത വാക്ക്. അതായിരുന്നു പെങ്ങള്‍. ആ പ്രാണനകലുമ്പോള്‍ ഒരപക്ഷയേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ പൊന്നിനെ നല്ല നിലയില്‍ അവള്‍ക്കിണങ്ങിയ ഇണയുടെ കൈകളില്‍ സന്തോഷത്തോടെ ഏല്‍പ്പിക്കണം. എനിക്ക് കഴിയാത്തത് നീ നേടണം. എങ്കിലേ ഉത്തരവാദിത്വം പൂര്‍ണ്ണമാകൂ. അത് മറക്കരുത്.നീ ഒരിക്കലും ഇവരെ പട്ടിണിക്കിടരുത്. നിനക്ക് കഴിയും വിധം നോക്കണം. പിന്നെ....
വീണ്ടും പറയാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ആ വാക്കുകള്‍ മുഴുമിക്കാന്‍ സാധിച്ചില്ല. അപ്പോഴേക്കും അച്ഛനിലെ പ്രാണനകന്നു. ആ വാക്കുകള്‍ മുഴുമിക്കാന്‍ കാലന്‍  അനുവദിച്ചില്ല. മതിവരുവോളം എന്‍റെ അച്ഛനെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല. ആ അച്ഛന്‍റെ സ്നേഹാര്‍ദ്രമായ മൊഴികളും, പുഞ്ചിരിയും, ആ അലിവ് തോന്നിപ്പിക്കുന്ന മുഖവും ആലോചിക്കാനേ കഴിയുന്നില്ല. എത്ര പെട്ടെന്നാണ് ആ പൂവ് പൊലിഞ്ഞുപോയത്. ചില നേരങ്ങളില്‍ മനസ്സിന്‍റെ എല്ലാ നിയന്ത്രങ്ങളും വിട്ടുപോകും. ആരുടെയും മുമ്പില്‍ കരയാന്‍ പറ്റാത്തതിനാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് പോയിരുന്ന് പൊട്ടിക്കരയും. രമേശ് കുടുംബത്തിന് വേണ്ടി ഒരു ദേശാടന പക്ഷിയല്ല, സംരക്ഷകനാണ്. കുടുംബസംരക്ഷണം ഏതൊരുവനും പുണ്യകര്‍മ്മം തന്നെ എന്ന് ആ ദേശാടന പക്ഷി എന്നോ മനസ്സിലാക്കിക്കഴിഞ്ഞു!.
                           മകള്‍
   നീ  പ്റസവികിലും അവള്‍ നിന്‍രത് അല
നീ വളര്‍തതുകിലും ആ  കുടടിതതം   നിനകുളളതല
നീ േസനഹികിലും ആ േസനഹതതിനുടമ നീയല
നീ വളര്‍തതുകിലും    ആ  വളര്‍ച അറിയുണവള്‍ നീയല
എന്കിലും  നിനനില്‍ നിനനന്
മാറില ഒരികലും മാതൃതതതിന്  തന്‍
    മഹനീയലകാരം,,,,,,,,

Tuesday 15 March 2016

അത് അവനായിരുന്നു രഞ്ജി

നിറകണ്‍കളിലൂടെ അനുഭൂതിയുടെ മറവില്‍ എന്‍റെ ജീവിതപാത ഒരുപാട് നീണ്ട് നിന്നു. പ്രഭാതം പോലെ പുലര്‍ന്ന ഗ്രാമം പച്ചിലമേഞ്ഞ നെല്‍വയലുകളും ധാരാളം പറവകളും തികച്ചും ശാന്തമായൊരു ഗ്രാമവും, ഗ്രാമവാസികളും. ആ മനോഹാരിതയില്‍ ഞാനും വളര്‍ന്നു. പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ പഠിച്ചു. ഞാനറിയാതെ എന്‍റെ ഏറ്റവുമടുത്ത സുഹൃത്തായി പ്രകൃതി. എന്‍റെ ദുഃഖങ്ങളും സന്തോഷങ്ങളും അടുത്തറിയാവുന്ന എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ദുഃഖങ്ങളില്‍ എന്നെ സന്തോഷിപ്പിക്കാന്‍ എന്നിലേക്ക് കുളിര് വിടര്‍ത്തിയും സന്തോഷങ്ങളില്‍ എന്‍റെ കൂടെകൂടിയും ഞങ്ങള്‍ രണ്ടും ഒന്നായി. തികച്ചും ഞാനൊരു സന്തുഷ്ടയാണ്. ലാളനയും, സ്നേഹവും ഏറെ ലഭിച്ചവള്‍. വേനല്‍ക്കാലം തീരാറായ്. മഴയെ വരവേല്‍ക്കാന്‍ ഗ്രാമങ്ങള്‍ഒരുക്കമായ്. സ്കൂളുകളടച്ച നേരം ആദ്യമായ് ഞാനെന്‍റെ ചേച്ചിയുടെ വീട്ടില്‍ താമസിക്കാന്‍ പോവുകയായിരുന്നു. വഴിയില്‍ വെച്ച് അപ്രതീക്ഷിതമായൊരു സംഭവം. ഞാനറിയാതെ എന്നെ ആരോ പിന്തുടരുന്നു. അവരെന്നെ തന്നെയാണോ പിന്തുടരുന്നത് എന്ന ആശങ്കയോടെയാണെങ്കിലും
ഞാനല്‍പം വേഗത്തില്‍ നടന്നു. അപ്പോള്‍ അവരും വേഗത കൂട്ടി. ഭയം ഉള്ളില്‍ നുഴഞ്ഞ് കയറിയത്കൊണ്ട് അടിമുടി വിറയലുണ്ടായിരുന്നു. ഭാഗ്യമാവാം ഞാന്‍ കമ്പ്യൂട്ടര്‍ ക്ലാസിലെ മാഷ് എന്‍റെ രക്ഷകനെന്ന വേഷം കെട്ടി. അതെന്‍റെ നാശമാണെന്ന് ഞാനറിഞ്ഞില്ല. കുഴിയില്‍ വീണ എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ഒരു രക്ഷകനാണെന്ന് ഞാന്‍ വിശ്വസിച്ചു. അവരറിയാത്ത വിധം എന്ന രീതിയില്‍ അവരില്‍ നിന്നും എന്നെ ഒളിപ്പിച്ചു. ആരും താമസമില്ലാത്ത ഒരു കാട്ട് പ്രദേശത്തായിരുന്നു ഞങ്ങള്‍ എത്തിപ്പെട്ടത്. ക്ഷീണംകൊണ്ടാകാം ഞാനല്പം മയങ്ങിപ്പോയി. ഒരു വാഹനത്തിന്‍റെ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. സംസാരം കേട്ടപ്പോള്‍ ജനല്‍പ്പൊളി ഞാനല്‍പ്പം നീക്കി. അത്ഭുതം. എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നെ പിന്തുടര്‍ന്ന അതേ നാശങ്ങള്‍ എന്‍റെ മാഷിന്‍റെ കൂടെ സംസാരിക്കുന്നു. എന്തൊക്കെയോ പറഞ്ഞ് ആര്‍ത്ത് ചിരിക്കുന്നു. ഞാന്‍ വഞ്ചിക്കപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. ആ നരകത്തില്‍ നിന്നും രക്ഷപ്പെടണം എന്ന ചിന്തയായി. എല്ലാ വാതിലുകളും ഞാന്‍ തുറക്കാന്‍ ശ്രമിച്ചു. പക്ഷേ... എല്ലാം പൂട്ടിയിട്ടിരിക്കുന്നു. ശരിക്കും ഞാന്‍ അവര്‍ വിരിച്ച വലയില്‍ കുടുങ്ങി എന്ന് കരുതിയതാ. ഭാഗ്യമാവാം പിന്നാമ്പുറത്തുള്ള ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു ചിതലരിച്ച് വീഴാറായ വാതില്‍ ഒരല്‍പ്പം പുറത്തേക്ക് തള്ളിയിരിക്കുന്നു. ആ വാതില്‍ ഞാന്‍ പതുക്കെ എടുത്ത് മാറ്റാന്‍ ശ്രമിച്ചു. കഴിയുന്നില്ല! ഞാനൊരല്പം ശക്തിയില്‍ തുറന്നു. ഭാഗ്യം വാതില്‍ തുറക്കപ്പെട്ടു. പക്ഷേ ശബ്ദം പുറത്ത് കേട്ടിരുന്നു. ആ മുഴക്കം കേട്ട് അവര്‍ വന്നുനോക്കി. ആരെയും കാണുന്നില്ല. ഞാനൊരല്പം മാറി നിന്നു. എന്തോ ഭാഗ്യം കൊണ്ടാവാം എന്നെയാരും കണ്ടില്ല. അവര്‍ അവിടെ ഇവിടെയൊക്കെ നോക്കി ഞാന്‍ രക്ഷപ്പെട്ടെന്ന് കരുതി മറ്റെവിടെയോപ്പോയി. ആ തക്കം നോക്കി ഞാന്‍ പുറത്തിറങ്ങി. ഒരുപാട് കാടായിരുന്നു. ആ കാട്ടിലൂടെയെല്ലാം ആരും കാണാതെ ഞാന്‍ റോഡിലെത്തി. വാഹനമൊന്നും വരുന്നില്ല. മണിക്കൂറുകളോളം ഞാന്‍ ഭയഭീതി നിറഞ്ഞ മനസ്സുമായ് ആ വഴിയരികില്‍ നിന്നു. ഭാഗ്യം....! ഒരു കാര്‍ വരുന്നു. ഞാന്‍ കൈനീട്ടി. പക്ഷേ നിന്നില്ല. പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്ന മട്ടില്‍ ഞാനവിടെ നിന്നു. അപ്പോഴതാ എന്‍റെ മനസ്സിലെ അസ്തിമിച്ചെന്ന് കരുതിയ വിളക്കിന്‍റെ തീ വീണ്ടും കത്തി. ഒരു കാര്‍ - ഞാന്‍ കൈകാട്ടി. നിര്‍ത്താതെ പോയി. പിന്നെ ഒരല്‍പ്പം പിറകോട്ടെടുത്തു. ഞാനത്ഭുതപ്പെട്ടുപോയി. കാരണം എനിക്ക് പരിചിതമായിരുന്ന എന്നെ പരിചയമില്ലാത്ത ഒരു മുഖമായിരുന്നു അത്. ആരുമറിയാതെ എന്‍റെ മനസ്സില്‍ ഞാന്‍ കൊണ്ടു നടന്ന ഈ വെളിച്ചം.  അത് അവനായിരുന്നു. എന്‍റെ രഞ്ജി. പക്ഷേ അവന് എന്നെ അറിയില്ല. അവന് എന്നെ ഫോണില്‍ കൂടെയുള്ള ശബ്ദം മാത്രമായിരുന്നു പരിചിതം.
ആലോചനയില്‍ നിന്നും എന്നെ അവന്‍ തൊട്ടുണര്‍ത്തി. എന്‍റെ പ്രശ്നങ്ങള്‍ തിരക്കി. ഈറന്‍ മിഴികളോടെ, വിങ്ങലോടെ ഞാന്‍ വാക്കുകള്‍ മുഴുവിപ്പിച്ചു. എന്‍റെ വാക്കുകള്‍ കേട്ട് അവനും ദുഃഖത്തിലാഴ്ന്നു. എനിക്കൊരു സഹായമായി. അവന്‍റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയി. ഒരനിയനും അമ്മയുമായിരുന്നു അവിടെയുള്ളത്. എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. എന്‍റെ കഥകള്‍ കേട്ട അവര്‍ പറഞ്ഞു. ഈ അവസ്ഥയില്‍ നിന്നും കരകയറുന്നതുവരെ അവിടെ താമസിക്കാമെന്ന്. എല്ലാവരേയും പരിചയപ്പെട്ടു. പക്ഷേ ആരും എന്‍റെ പേര് ചോദിച്ചില്ല. മണിക്കൂറുകളോളമായി. രഞ്ജി എന്‍റെ അരികില്‍ വന്നിരുന്നു ചോദിക്കാന്‍ മറന്ന എന്‍റെ പേര് ചോദിച്ചു. അര്‍ച്ചന എന്നാ എന്‍റെ പേര്. ഒരല്പം മടിയോടെയാണെങ്കിലും ഞാന്‍ പറഞ്ഞു.
അപ്പോള്‍ അവന്‍ പറഞ്ഞു. ഹോ.... നിന്‍റെ പേര് അര്‍ച്ചന എന്നാണോ? എനിക്കൊരു അഫേറുണ്ട്. അവളുടെ പേരും ഇതാ. പക്ഷേ രണ്ട് ദിവസമായി അവളുടെ മൊബൈല്‍ ഓഫാ.... ശരി ഞാന്‍ ഒന്നുകൂടി ശ്രമിച്ച് നോക്കട്ടെ. അവന്‍ അതു പറഞ്ഞ് എഴുന്നേറ്റ് പോയി ഞാനാണ് ആ അര്‍ച്ചന എന്ന് എങ്ങനെ പറയുമെന്ന ആശങ്കയിലാണ്. പെട്ടെന്ന് എന്‍റെ മൊബൈല്‍ ബെല്ലടിക്കുന്നു. രഞ്ജിയെടുത്ത് നോക്കി. അപ്പോള്‍ അവന്‍ മനസ്സിലാക്കി. അവന്‍റെ മനസ്സിലെ അര്‍ച്ചനയും ഞാനും ഒന്നാണെന്ന്. എന്‍റെ പ്രശ്നങ്ങളെല്ലാം അവന്‍ മനസ്സിലാക്കി. പിന്നീട് എനിക്ക് അവനും അവന് ഞാനുമായി. എല്ലാം പരസ്പരം മനസ്സിലാക്കിയ ഒരു ജീവിതയാത്ര....

രാത്രിമഴ

ഹായ് മഴ.... ഈ മഴ എനിക്കെന്നും ഒരാര്‍ദ്ര സ്മൃതിയാണ്. എന്‍റെ ദുഃഖങ്ങള്‍ ഞാനീ മഴയില്‍ ഒഴുക്കിക്കളയും. മഴയുടെ നിശ്ശബ്ദമായ മൊഴികള്‍ ഞാന്‍ കേള്‍ക്കുന്നു. ആ മൊഴികളാണെന്‍റെ സംതൃപ്തി. ഒരുപാട് ഓര്‍ക്കാന്‍ രസം തോന്നുന്ന സംഭവങ്ങളും ദുഃഖങ്ങളും ഒരുപാടുണ്ട്. എന്‍റെ മനസ്സിനെ എങ്ങും കുളിരണിയിപ്പിച്ചത് അവന്‍റെ വാക്കുകളാണ്. നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എന്‍റെ കാമുകന്‍റെ അവനാണെന്‍റെ എല്ലാം. ആരുമില്ലാത്ത സമയത്ത് എനിക്ക് കൂട്ടായവന്‍. എന്‍റെ തകര്‍ച്ചയില്‍ കൈ പിടിച്ചുയര്‍ത്തിയവന്‍. സ്നേഹനിധി. അവനെ ഞാന്‍ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും ഈ നാശത്തില്‍ ഒറ്റപ്പെടുത്തിയിരുന്നു. എന്നെന്നേക്കുമായി ഈ വലിയ ലോകത്ത് ഞാന്‍ ഒറ്റപ്പെടുകയായിരുന്നു. ഈ നഗരത്തെ മാത്രമല്ല ഈ ലോകത്തെയും ഞാന്‍ പുച്ഛഭാവത്തോടെയാണ് നോക്കി കാണുക. ആലോചനാ മുഖങ്ങള്‍ പല രീതികളിലും തിളങ്ങുമ്പോള്‍ എനിക്ക് ധൈര്യവും സന്തോഷ മൊഴികളും തന്ന് എന്നെ സന്തുഷ്ടയാക്കിയ അവനാണെന്‍റെ പ്രാണന്‍. എന്നിലെ നിശ്വാസം അങ്ങനെയെല്ലാം സ്വന്തം കൂടെപ്പിറപ്പുകള്‍പോലും തള്ളി പറഞ്ഞപ്പോള്‍ എന്നെ വിശ്വസിച്ച് എന്‍റെ വാക്കുകള്‍ സ്നേഹാര്‍ദ്രമെന്ന് വിശേഷിപ്പിച്ച കാമുകന്‍ എന്‍റെ ദുഃഖത്തിന്‍റെ രാവുകളിലും സന്തോഷമെന്തെന്ന് എനിക്ക് കാണിച്ച തന്ന എന്‍റെ ജീവിതത്തിലെ വെണ്ണിലാവ്. എന്‍റെ ജീവിതത്തില്‍ എന്നും തകര്‍ച്ചകള്‍ മാത്രമായിരുന്നു. ഒരിരുട്ട് ശക്തമായ മഴ നിസ്സാരമായൊരു കാരണം ആ കോരിച്ചൊരിയുന്ന മഴയില്‍ എന്‍റെ മാതാപിതാക്കള്‍ എന്നെ വീട്ടില്‍ നിന്നും പുറത്താക്കി. എന്തിനെന്ന് ചോദിച്ചാല്‍....
പച്ചപട്ട് പാവാടയണിഞ്ഞ ഗ്രാമത്തിലൂടെ ഞാനങ്ങനെ നടക്കുകയായിരുന്നു. ഞാനറിയാതെ തന്നെ എന്നെയാരോ പിന്തുടരുന്നു. ആ സംഘത്തെ ഞാന്‍ കണ്ടില്ല. അപ്രത്യക്ഷത്തില്‍ കണ്ടപ്പോള്‍ അവരുടെ മുഖം ഭീകരമായിരുന്നു. അവരെല്ലാവരും കാരിരുമ്പിന് ശക്തിയുള്ളവരായിരുന്നു. പെട്ടെന്നാണവര്‍ എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഒരല്പനേരം എന്‍റെ മനസ്സ് ശാന്തമായിരുന്നു. പെട്ടെന്ന് എന്നിലേക്ക് ഒരുണര്‍വ്വ് വന്നു. ജീവനും കൊണ്ടോടി. പാതിവഴിയില്‍ അവര്‍ കാണാത്തൊരു ദിക്കിലിരുന്ന് ഞാനെന്‍റെ നാട്ടുകാരനെ വിളിച്ചു. അവന്‍ വന്നു. ആളികത്തുന്ന ഒരു മനസ്സുമായി ശൂന്യതയിലൂടെ ഒരു യാത്ര. വഴിയില്‍ വെച്ച് അവന്‍ കാരണങ്ങള്‍ തിരക്കി. എന്‍റെ മിഴികള്‍ ഈറനായിരുന്നു. ശബ്ദം ഇടറിയിരന്നു. ആ ശബ്ദമാണെങ്കിലും എങ്ങനയോ ഞാന്‍ വാക്കുകള്‍ മുഴുവനാക്കി. ആലോചനയില്‍ മുഴുകി നില്‍ക്കുന്ന എന്നെ ഒരു പോറല്‍പോലുമേല്‍ക്കാതെ എന്‍റെ വീട്ടിലേല്‍പ്പിച്ചു. അവന്‍ തിരിച്ച് പോകുന്നതിന് മുമ്പഎന്തൊക്കെയോ പറഞ്ഞിരുന്നു. ആലോചനയിലായതിനാല്‍ അത് കേള്‍ക്കാനെന്നെ എന്നിലെ കാരരുചിയുള്ള മനസാക്ഷി അനുവദിച്ചില്ല.
അല്പം ഭയത്തോടെയാണെങ്കിലും എല്ലാ കാര്യവും അമ്മയെ പറഞ്ഞ് മനസ്സിലാക്കി. അപ്പോഴൊന്നും ഒന്നും പറഞ്ഞില്ല. അത് നിസ്സാരമായി തള്ളി. പിന്നീടതൊരു കലാപമായി മാറി. "ഫോണില്‍ പണമുണ്ട്. എന്നാല്‍ അത് വിളിച്ചാല്‍ തീരും" എന്ന് പറഞ്ഞത്പോലെ പിന്നെ എപ്പഴോ അമ്മയിലെ സ്വഭാവചരിത്രങ്ങള്‍ കുറിച്ചുവെച്ച മനഃസാക്ഷിയുടെ ഡയറി തന്നെ നഷ്ടപ്പെട്ടു. എന്നന്നേക്കുമായി ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ഒരുപാട് മരങ്ങളുണ്ട്. പല തരത്തിലുള്ള സ്വഭാവമുള്ളവരുണ്ട്. അതേപോലെ എന്‍റെ അമ്മയുടെ വിശ്വാസമാണ് മരണം. തന്നെ വന്ന് വിളിച്ചാലും അന്യ ഒരാളുമായി സൗഹൃദം പുലര്‍ത്താന്‍ പാടില്ല. സംസാരിക്കാന്‍ പാടില്ല. ഞാനന്ന് മത ഭീകര രൂപികള്‍ക്കിടയില്‍ ആ രാത്രിമഴയില്‍ ഏറ്റവും അപമാനകരമായ രീതിയില്‍ മരണപ്പെട്ടാല്‍ അത് നിസ്സാരമായിരുന്നു. ഞാന്‍ ഒരു സുഹൃത്തിന്‍റെ കൂടെ അത്യാവശ്യ ഘട്ടത്തില്‍ വന്നു എന്നത് അപമാനകരമായ ഒരു വാര്‍ത്ത. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന മഹത് വാക്യം പ്രസക്തിയില്ലാതെ പോവുന്നു.
സ്നേഹബന്ധങ്ങള്‍ മറക്കുന്നു. സൗഹൃദങ്ങള്‍ നശിക്കുന്നു. ലോകമേ നാശം ഞാന്‍ മാത്രം നല്ലവന്‍ എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ജനങ്ങള്‍. അതില്‍ എരിഞ്ഞ് തീരുന്ന ശുദ്ധാത്മാക്കള്‍ "സ്നേഹബന്ധങ്ങള്‍ എന്നും വിലപ്പെട്ടതാണ്. നമ്മെപ്പോലെ സൗഹൃദങ്ങള്‍ അതിലെ പിടിവള്ളിയും."
ഈ കാപട്യലോകത്തില്‍ സൗഹൃദങ്ങള്‍ക്കാണ് വിലകല്‍പ്പിക്കാത്തത്. സ്നേഹബന്ധങ്ങള്‍ക്കാണ് വില കല്‍പ്പിക്കാത്തത്. സ്നേഹബന്ധത്തിന്‍റെയും സൗഹൃദ കൂട്ടുകെട്ടുകള്‍ അഴിക്കാന്‍ കഴിയുന്ന വിധം നൂലില്‍ ഘടിപ്പിക്കും. സ്നേഹബന്ധങ്ങള്‍ ഇനിയുള്ള കാലം ഒരാര്‍ദ്ര സ്മൃതിയായിരിക്കും.
കൂട്ടുകെട്ടുകളുടെ പടിവാതില്‍ ആലോചനകള്‍ - പല വഴികളില്‍ എന്‍റെ തകര്‍ച്ചയില്‍ എന്നെ എഴുന്നേല്‍പ്പിക്കാന്‍ അവന്‍ മാത്രമായിരുന്നു. എന്‍റെ കൂട്ടുകാരന്‍. ഇത് സൗഹൃദത്തിന്‍റെ കാലമാണ്. സ്നേഹബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള സൗഹൃദങ്ങളുടെ കാലം.

ക്രൗര്യം

"വാക്കുകളാല്‍ മോഹിച്ചു ഞാന്‍ ഒരുപാടമ്മയെ നോക്കുകളാല്‍ നോവിച്ചു എന്‍ മനസ്സിനെയമ്മ"
ഒരു കൂലി പണിക്കാരന്‍ ഭാസ്കരന്‍റെ മകളാണ് അനന്യ. നല്ലൊരു ഗ്രാമത്തിലാണ് അവളുടെ ജീവിതം എങ്കിലും ചെറുപ്രായത്തില്‍ തന്നെ അവളുടെ മനസ്സിനെ രണ്ടാനമ്മ ഒരുപാട് നോവിച്ചു.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ചിക്കന്‍ഗുനിയ പിടിപെട്ട് മരണപ്പെട്ടതാണ് അവളുടെ അമ്മ. അവിടെ നിന്ന് ഒരു മാസം കഴിയുന്നതിന് മുമ്പ് അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. അതില്‍ പിന്നെ ചെറുപ്രായത്തില്‍ തന്നെ സ്കൂള്‍ പഠനം നിര്‍ത്തി. പിന്നീടവളുടെ ജീവിതം ഒറ്റപ്പെട്ടതായിരുന്നു. തികച്ചും ഒരു വീട്ടുജോലിക്കാരിയോട് പെരുമാറുന്നതിനപ്പുറമായിരുന്നു രണ്ടാനമ്മയുടെ മര്‍ദ്ദനങ്ങള്‍. അമ്മ മരിച്ചതില്‍ പിന്നെ സ്നേഹമെന്തന്നറിഞ്ഞിട്ടില്ല. മനുഷ്യത്വത്തിന്‍റെ പേരില്‍ പോലും ആ രണ്ടാനമ്മ സ്നേഹം കാണിച്ചിരുന്നില്ല. ഇത്തരമൊരു സംഭവം അവളെ ഒരുപാട് സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
ഈ ചെറുപ്രായത്തില്‍ തന്നെ ഒരുപാട് സങ്കടങ്ങള്‍ സഹിക്കേണ്ടി വന്ന അവള്‍ പലപ്പോഴും ഓര്‍ക്കുന്നത് എന്‍റെ ജീവിതം ഒരു കഥയാണോ....? അമ്മ പോയതില്‍ പിന്നെ എത്രയോ പിറന്നാള്‍ കഴിഞ്ഞു. ഒരു പുതുവസ്ത്രം അവള്‍ക്ക് ലഭിച്ചിട്ടില്ല. ഇന്നോളം അവള്‍ ആരോടും കൂട്ടിന് പോയിട്ടില്ല. ആ തന്നേക്കാള്‍ ഭാഗ്യം കെട്ടവള്‍ ഈ ലോകത്ത് വേറെയില്ലെന്ന് അവള്‍ സ്വയം പറയും. ജനിച്ചതില്‍ പിന്നെ ദുഃഖത്തിന്‍ രാവുകള്‍ മാത്രം. മരണത്തോട് മല്ലിടുമ്പോഴും അമ്മ അച്ഛനോട് പറഞ്ഞ വാക്കാണ് നമ്മുടെ മോളെ പൊന്നുപോലെ നോക്കണമെന്ന്. പക്ഷേ ആ അച്ഛന്‍റെ പ്രവൃത്തി കണ്ടാല്‍ എനിക്ക് അച്ഛന്‍റെ മനസ്സില്‍ ദത്തുപുത്രിക്കുള്ള സ്ഥാനംപോലും കാണാറില്ല. മനസ്സിനെ വിഷമം കീഴടക്കുമ്പോഴെല്ലാം അവള്‍ പറയും. "ഇതിന് മാത്രം എന്ത് തെറ്റാണ് ഞാന്‍ ഈ ലോകത്തോടും ദൈവത്തോടും ചെയ്തത്."വിനോദം
അവള്‍ മീന. 15 വയസ്സ്. അവളുടെ മുഖഭാവവും, ഏത് സമയവും അയകിയ വസ്ത്രങ്ങളും നാടോടികളെ തോന്നിക്കും വിധത്തിലായിരുന്നു. അവള്‍ക്ക് വേണ്ടി അവള്‍ കോലം കെട്ടുകയായിരുന്നു. ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി എന്നപോലെ സന്തോഷമുള്ള ഓര്‍മ്മകള്‍ അവളുടെ ജീവിതത്തില്‍ ഇന്നോളമില്ല. എങ്കിലും ആ പഴയ ബാല്യകാല ഓര്‍മ്മകള്‍ മാത്രമാണ് ജീവിത വഴികള്‍ തള്ളിനീക്കാനുള്ള ഏക നിശ്വാസം. അവളുടെ  കൂടെയുള്ളവരെല്ലാം പഠനത്തിനായ് വിദ്യാലയത്തില്‍ പോകുമ്പോള്‍ അത് നോക്കി നില്‍ക്കും എന്നതായിരുന്നു അവളുടെ ജോലി. ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി നൊമ്പരങ്ങള്‍ അടക്കിപ്പിടിച്ച് ആരോടും പറയാതെ ക്രൂരമൃഗങ്ങള്‍ക്കിടയില്‍ ഭ്രാന്തിയായ അമ്മയും അധ്വാനത്തിന്‍റെ മറവില്‍ നിസ്സഹായത
സങ്കടങ്ങള്‍ക്ക് നടുവിലും നന്മയുടെ രാവുകളെ കിനാകണ്ട് ദിനങ്ങള്‍ തള്ളി നീക്കുകയാണ് അവള്‍. വീട്ടിലുള്ള എല്ലാ ജോലികളും അവള്‍ തനിച്ചാണ് ചെയ്തിരുന്നത്.
എന്നാല്‍ ഒരു ദിവസം കറിയില്‍ ഉപ്പില്ലെന്ന് പറഞ്ഞ് ആ തിളച്ച കറി അവളുടെ ആ സുന്ദര മുഖത്തേക്കൊഴിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത വിധം അവളുടെ മുഖം വികൃതമായിരുന്നു. അപ്പോഴും അവള്‍ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. എന്ത് തെറ്റാണ് ഞാന്‍ ലോകത്തോടും ദൈവത്തോടും ചെയ്തത്? എന്നാണീ നരക വാസത്തില്‍ നിന്നും മോചിതയാകുന്നത്?ഈ വാക്കുകളെല്ലാം ഒളിഞ്ഞ് കേട്ടിരുന്ന ആ രണ്ടാനമ്മ വീണ്ടും ആ മുഖം ചൂടുള്ള  വെള്ളമൊഴിച്ച് വികൃതമാക്കി മാറ്റി. അവിടെയെല്ലാം രക്തകളമായി മാറി. അപ്പോഴും മറുത്തൊരു വാക്കു പറയാതെ ശിക്ഷകളെല്ലാം ഏറ്റുവാങ്ങുകയായിരുന്നു അനന്യ.തൂകുന്ന അച്ഛനും. പ്രത്യേകിച്ച് ജീവിതാഭിലാഷങ്ങള്‍ ഒന്നും തന്നെ അവള്‍ക്കില്ല. അതില്‍ കാര്യമില്ല എന്ന് എന്തിനേക്കാള്‍ അവള്‍ക്കറിയാമായിരുന്നു. ആ വീടിന്‍റെ നിറവിളക്ക്പോല്‍  അവള്‍ തിളങ്ങി.
നക്ഷത്രങ്ങള്‍പോലെ അവള്‍ ആ വീടിന് പ്രകാശമായിരുന്നു. വിദ്യാലയങ്ങളില്‍ പോയി വിദ്യ അഭ്യസിക്കേണ്ട സമയം ഒരു വീട്ടമ്മയുടെ വേഷം കെട്ടേണ്ടി വന്നവളാണവള്‍. സ്വയബുദ്ധി നഷ്ടപ്പെട്ട അമ്മ കൊച്ചുകുട്ടികളെപ്പോലെ വെറുതെ ഉപദ്രവിക്കുകയും പ്രഭാത കൃത്യങ്ങള്‍ വീടിനുള്ളില്‍ തന്നെ ചെയ്യുകയുംചെയ്യും. തികച്ചും ജീവിതാഭിലാഷങ്ങള്‍ എല്ലാം തന്നെ പൊഴിഞ്ഞ്പോയ കുരുവികള്‍.
മലഞ്ചെരുവില്‍ ജെ.സി.ബി. കാര്‍ന്നു തിന്ന കുഴിയുടെ മുകളില്‍ ഇളം കാറ്റില്‍ രണ്ടാവുന്ന സ്ഥലത്താണ് വീട്. തികച്ചും അപ്രത്യക്ഷമായിരുന്നു ആ സംഭവം. കണ്ടങ്ങിരിക്കെ ആ കണ്‍മണി മുരടിച്ച ബുദ്ധിയാലെ ഒരു വിനോദത്തിന് വേണ്ടി ഒന്ന് ചൂടി നോക്കുന്നു. എങ്ങും നിശബ്ദം. ഒരു സ്വപ്നമെന്നപ്പോലെ ആ പകല്‍ രാവാവുന്നു. അമ്മയെ കാണാത്ത വെപ്രാളത്തില്‍ അവള്‍ അവളെ തന്നെ മറന്നു. ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ആ പ്രദേശമാകെ അലഞ്ഞു. അപ്പോഴും കാണാമറയത്ത്  വേദനകള്‍ സഹിച്ച് എന്ത് പേരില്‍ ആര്‍ത്ത് വിളിക്കണമെന്നറിയാതെ നീറുകയായിരുന്നു അവളുടെ അമ്മ. ഒടുവിലാണവള്‍ അറിഞ്ഞത്. താഴെ പാതാളത്തില്‍ അമ്മയുണ്ടെന്ന്.
നിറമിഴികളോടെ അവളെത്തി. എങ്ങും നിശബ്ദം. ജീവനില്ലാത്ത പക്ഷിയെപോലെ ചുരുണ്ടുകൂടി അമ്മ കിടക്കുന്നു. തലയില്‍ നിന്നും രക്തമൊലിക്കുന്നു. ആ അമ്മയെ തോളിലേറ്റി അവള്‍ ആശുപത്രിയിലേക്ക് നീങ്ങുന്നു. ആ കാഴ്ചയില്‍  രസം തോന്നിപ്പിക്കുമെന്ന മട്ടില്‍ ക്രൂരനായ മൃഗത്തെപോലെ ജനങ്ങള്‍ ആ 15 വയസ്സുകാരിയെ ഉറ്റുനോക്കുന്നു. ആ കാഴ്ചയെ അവള്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ വഴിയില്‍ നിന്നും മനുഷ്യത്വമുള്ള മനുഷ്യര്‍ ആ കാഴ്ചയെ വേദനയോടെ നോക്കി കണ്ടു. അതിലൊരാള്‍ സാമ്പത്തികമായി പരമാവധി സഹായിച്ചുവെങ്കിലും ആ അമ്മ ജീവനുള്ള ശവമായി. കിടത്തം മാത്രം. ഒന്നുമറിയാത്ത പാവകുട്ടിയെപ്പോലെ ആ അമ്മകിടന്നു. ആരോടും പറയാനാവാതെ എല്ലാം ഉള്ളിലൊതുക്കിയെങ്കിലും അവളറിയാതെ ഹൃദയം പൊട്ടി. അവള്‍ തേങ്ങിതേങ്ങി കരഞ്ഞു. പിന്നെയാ കരച്ചില്‍ ഉച്ചത്തിലായി. ഇരുട്ടില്‍ ഉള്‍വെളിച്ചത്തെ മാത്രം കണ്ട് നില്‍ക്കുന്ന അമ്മയുടെ കണ്ണില്‍ നിന്നും വേദനാഭരിതമായ കണ്ണുനീരൊഴുകി. തന്‍റെ മകളെ തിരിച്ചറിഞ്ഞു. പിന്നെ അവള്‍ ആ അമ്മയെ ഉയര്‍ത്തെഴുന്നേല്പിച്ചു. അവള്‍ക്കിന്ന് വരെ ലഭിക്കാത്ത സ്നേഹത്തിനുള്ളില്‍ അവള്‍ ജീവിക്കുന്നു സ്വപ്നം യഥാര്‍ത്ഥമാക്കിക്കൊണ്ട്.