Thursday 21 April 2016

ദേശാടനപക്ഷികള്‍

ദുഃഖ സന്തോഷ ദിനങ്ങളുമായി... അല്ല ഏറ്റവും ദുഃഖ നിമിഷങ്ങളുമായി സന്തോഷത്തിന്‍റെ ആനന്ദ തൂന്ദിലമായ രാവുകളെ കിനാകണ്ടിരിക്കുന്നുണ്ടാവാം പലരും.
അത്തരത്തില്‍ ഒരാള്‍ തന്നെയാണ് കിഴക്കേ പറമ്പിലെ ലക്ഷ്മിചേച്ചി. സ്നേഹത്തേയും, സന്തോഷത്തേയും മാത്രമായിരുന്നു ചേച്ചി ആഗ്രഹിച്ചത്. അതാണ് ചേച്ചിക്ക് കിട്ടിയതും. കിട്ടിക്കൊണ്ടിരിക്കുന്ന എന്തും നാം കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കും. എന്നാലോ? ആദ്യമാദ്യം കിട്ടും. പിന്നെ പിന്നെ കയ്പ്പ് അതിനെ പിടിക്കൂടും.  എന്തായാലും ജീവിതം സുഖ-ദുഃഖ സമ്മിശ്രമല്ലേ! ലക്ഷ്മിച്ചേച്ചിയുടെ ജീവിതത്തിലും അത് അപ്രതീക്ഷിതമായ സംഭവം തന്നെയായിരുന്നു. ആരും സ്വപ്നത്തില്‍പ്പോലും നിനച്ചിരുന്നില്ല.
രമേശ്. ചേച്ചിയുടെ മൂത്തമകന്‍. പത്മഗിരി കോളേജില്‍ഡിഗ്രിക്കു പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥി. ഒരു ദിവസം അവന്‍ ക്ലാസ് കഴിഞ്ഞ് വന്നപ്പോള്‍ മുറ്റം നിറയെ ആള്‍ക്കൂട്ടം. ആളുകളെ തട്ടിനീക്കി അവന്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. ഒരുപറ്റം ജനങ്ങള്‍ അവനെ ഉറ്റുനോക്കുന്നു. അമ്മയുടെ അലമുറയിട്ടുള്ള കരച്ചില്‍ ആണ് അവന്‍റെ കാതുകളില്‍ പതിഞ്ഞത്. പതിയെ അവന്‍റെ കണ്ണില്‍ അവിശ്വസനീയമായ ആ കാഴ്ചയാണു കണ്ടത്. തന്‍റെ അച്ഛന്‍... അവന്‍റെ വാക്കുകള്‍ വിങ്ങലായി, തേങ്ങലായി... എന്താണാ കാഴ്ച. അവന് ആലോചിക്കാന്‍ കൂടിവയ്യ. തന്‍റെ താങ്ങായ, തണലായ, പ്രിയപ്പെട്ട കൂട്ടുകാരനായ അച്ഛന്‍.... സുഖനിദ്രയില്‍.
തനിക്കാരുമില്ല. താന്‍ തീര്‍ച്ചയായും ഒറ്റപ്പെട്ടു. അച്ഛനാണെങ്കിലും, നല്ലൊരു ചങ്ങാതികൂടിയായിരുന്നു. ആ ദീപം പൊലിഞ്ഞുപോയി. ഇനി അവനാണ് എല്ലാ ഉത്തരവാദിത്വവും. കുടുംബത്തെ എങ്ങനെ പോറ്റും? അമ്മ. 15 വയസ്സായ അനിയത്തി ശ്രേയകുട്ടി. പുന്നാര അനിയന്‍ ശ്രീകുട്ടന്‍. എങ്ങനെ പഠിപ്പിക്കും, പട്ടിണിയില്ലാതെ നോക്കും? അവന്‍ പലവഴികള്‍ ചിന്തിച്ചു. അവസാനം അവന്‍ തീരുമാനിച്ചു. പഠനം നിലക്കാത്ത രീതിയില്‍ എന്തെങ്കിലുമൊരു ജോലി കണ്ടെത്തണം.
അങ്ങനെ പുലര്‍ച്ച സമയം വീട് വീടാന്തരം പത്രമിടല്‍. വൈകീട്ട് ക്ലാസു കഴിഞ്ഞതിന് ശേഷം എക്കൗണ്ടന്‍സി. അച്ഛനുള്ളപ്പോള്‍ പഠിച്ചതാ കമ്പ്യൂട്ടര്‍, അതുപകാരമായി. അതിനിടെ അവന്‍ ചോറിയ തോതിലുള്ള ചിട്ടിയിലും കൂടി. കിട്ടുന്നതില്‍ നിന്നും ഒരു തുക അതിലടക്കും. അങ്ങനെ പെങ്ങള്‍ക്കുള്ള സ്ത്രീധനം ഉണ്ടാക്കുന്നു. അതും ഒരു പുലിവാലാണല്ലോ. സ്ത്രീധനം - അവന്‍റെ വേദനകള്‍ പറയാന്‍ ഇനിയാര്? ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ രമേശ് അദ്ധ്വാനത്തിലൂടെ മനസ്സിലാക്കിക്കഴിഞ്ഞു. ഒഴിവുള്ള ദിവസങ്ങളില്‍ ഡ്രൈവറായും ചുമതലയേറ്റു. അങ്ങനെ ഈ തിരക്കിനിടയില്‍  പുന്നാര പെങ്ങളുടെ കല്യാണം. വീടുനടുത്ത് തന്നെയുള്ള ഒരു ഡോക്ടര്‍ക്ക് അവളെ അറിയാം. അവര്‍ക്ക് പരസ്പരം ഇഷ്ടം ആയതിനാല്‍ അതങ്ങനെ നിശ്ചയിച്ചു.
ആ കല്യാണം നടത്താനുള്ള അലച്ചില്‍ അവനെയൊരു ദേശാടനപ്പക്ഷിയാക്കി. പല വഴികളും തേടി, പല വാതിലും തുറന്നു. എന്നാല്‍ ചില വാതില്‍ നിശ്ചലമായിരുന്നു. അവസാനം അക്കര പച്ച തേടി അവനൊരു വിദേശിയായി. അവിടെയും ഒരുപാടലഞ്ഞുവെങ്കിലും ദൈവകൃപകൊണ്ട് നല്ലൊരു കമ്പനിയില്‍ ജോലി കിട്ടി. ഉയര്‍ന്ന ശമ്പളവും. പണമുണ്ടാക്കി മിടുക്കനായി അവന്‍ സ്വദേശത്തേക്ക് പറന്നു. ആകെയുള്ള തന്‍റെ താന്‍ പ്രാണനെപ്പോലെ സ്നേഹിച്ച പെങ്ങളെ അവള്‍ക്കിണങ്ങിയ ഇണയുടെ കൈകളിലേല്‍പ്പിച്ചു. 3 വര്‍ഷം. അവള്‍ വളര്‍ന്നു വലുതായി എന്നു ഞാനറിഞ്ഞില്ല. എങ്ങനെയാണ് ആ കഷ്ടപ്പാടിന്‍റെ ദുരിതത്തിന്‍റെ വേദനയുടെ വര്‍ഷങ്ങള്‍ തന്നില്‍ നിന്നും അടര്‍ന്നത് എന്നും അറിഞ്ഞില്ല.
പ്രാണന്‍ നിലനിര്‍ത്താന്‍ വേണ്ടി ദേശാടനപക്ഷിയായി അദ്ധ്വാനിക്കാന്‍ പഠിച്ചു. സ്നേഹബന്ധങ്ങളുടെ വില മനസ്സിലാക്കി. നഷ്ട പ്രഭാതങ്ങളില്‍ നിന്നും സ്നേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ അതിന് വെറും വിഡ്ഡിയുടെ ഗുണമായിരുന്നു. വെറും വട്ട പൂജ്യം.
അച്ഛന് കൊടുത്ത വാക്ക്. അതായിരുന്നു പെങ്ങള്‍. ആ പ്രാണനകലുമ്പോള്‍ ഒരപക്ഷയേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ പൊന്നിനെ നല്ല നിലയില്‍ അവള്‍ക്കിണങ്ങിയ ഇണയുടെ കൈകളില്‍ സന്തോഷത്തോടെ ഏല്‍പ്പിക്കണം. എനിക്ക് കഴിയാത്തത് നീ നേടണം. എങ്കിലേ ഉത്തരവാദിത്വം പൂര്‍ണ്ണമാകൂ. അത് മറക്കരുത്.നീ ഒരിക്കലും ഇവരെ പട്ടിണിക്കിടരുത്. നിനക്ക് കഴിയും വിധം നോക്കണം. പിന്നെ....
വീണ്ടും പറയാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ആ വാക്കുകള്‍ മുഴുമിക്കാന്‍ സാധിച്ചില്ല. അപ്പോഴേക്കും അച്ഛനിലെ പ്രാണനകന്നു. ആ വാക്കുകള്‍ മുഴുമിക്കാന്‍ കാലന്‍  അനുവദിച്ചില്ല. മതിവരുവോളം എന്‍റെ അച്ഛനെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല. ആ അച്ഛന്‍റെ സ്നേഹാര്‍ദ്രമായ മൊഴികളും, പുഞ്ചിരിയും, ആ അലിവ് തോന്നിപ്പിക്കുന്ന മുഖവും ആലോചിക്കാനേ കഴിയുന്നില്ല. എത്ര പെട്ടെന്നാണ് ആ പൂവ് പൊലിഞ്ഞുപോയത്. ചില നേരങ്ങളില്‍ മനസ്സിന്‍റെ എല്ലാ നിയന്ത്രങ്ങളും വിട്ടുപോകും. ആരുടെയും മുമ്പില്‍ കരയാന്‍ പറ്റാത്തതിനാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് പോയിരുന്ന് പൊട്ടിക്കരയും. രമേശ് കുടുംബത്തിന് വേണ്ടി ഒരു ദേശാടന പക്ഷിയല്ല, സംരക്ഷകനാണ്. കുടുംബസംരക്ഷണം ഏതൊരുവനും പുണ്യകര്‍മ്മം തന്നെ എന്ന് ആ ദേശാടന പക്ഷി എന്നോ മനസ്സിലാക്കിക്കഴിഞ്ഞു!.

No comments:

Post a Comment