Tuesday 15 March 2016

രാത്രിമഴ

ഹായ് മഴ.... ഈ മഴ എനിക്കെന്നും ഒരാര്‍ദ്ര സ്മൃതിയാണ്. എന്‍റെ ദുഃഖങ്ങള്‍ ഞാനീ മഴയില്‍ ഒഴുക്കിക്കളയും. മഴയുടെ നിശ്ശബ്ദമായ മൊഴികള്‍ ഞാന്‍ കേള്‍ക്കുന്നു. ആ മൊഴികളാണെന്‍റെ സംതൃപ്തി. ഒരുപാട് ഓര്‍ക്കാന്‍ രസം തോന്നുന്ന സംഭവങ്ങളും ദുഃഖങ്ങളും ഒരുപാടുണ്ട്. എന്‍റെ മനസ്സിനെ എങ്ങും കുളിരണിയിപ്പിച്ചത് അവന്‍റെ വാക്കുകളാണ്. നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എന്‍റെ കാമുകന്‍റെ അവനാണെന്‍റെ എല്ലാം. ആരുമില്ലാത്ത സമയത്ത് എനിക്ക് കൂട്ടായവന്‍. എന്‍റെ തകര്‍ച്ചയില്‍ കൈ പിടിച്ചുയര്‍ത്തിയവന്‍. സ്നേഹനിധി. അവനെ ഞാന്‍ പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും ഈ നാശത്തില്‍ ഒറ്റപ്പെടുത്തിയിരുന്നു. എന്നെന്നേക്കുമായി ഈ വലിയ ലോകത്ത് ഞാന്‍ ഒറ്റപ്പെടുകയായിരുന്നു. ഈ നഗരത്തെ മാത്രമല്ല ഈ ലോകത്തെയും ഞാന്‍ പുച്ഛഭാവത്തോടെയാണ് നോക്കി കാണുക. ആലോചനാ മുഖങ്ങള്‍ പല രീതികളിലും തിളങ്ങുമ്പോള്‍ എനിക്ക് ധൈര്യവും സന്തോഷ മൊഴികളും തന്ന് എന്നെ സന്തുഷ്ടയാക്കിയ അവനാണെന്‍റെ പ്രാണന്‍. എന്നിലെ നിശ്വാസം അങ്ങനെയെല്ലാം സ്വന്തം കൂടെപ്പിറപ്പുകള്‍പോലും തള്ളി പറഞ്ഞപ്പോള്‍ എന്നെ വിശ്വസിച്ച് എന്‍റെ വാക്കുകള്‍ സ്നേഹാര്‍ദ്രമെന്ന് വിശേഷിപ്പിച്ച കാമുകന്‍ എന്‍റെ ദുഃഖത്തിന്‍റെ രാവുകളിലും സന്തോഷമെന്തെന്ന് എനിക്ക് കാണിച്ച തന്ന എന്‍റെ ജീവിതത്തിലെ വെണ്ണിലാവ്. എന്‍റെ ജീവിതത്തില്‍ എന്നും തകര്‍ച്ചകള്‍ മാത്രമായിരുന്നു. ഒരിരുട്ട് ശക്തമായ മഴ നിസ്സാരമായൊരു കാരണം ആ കോരിച്ചൊരിയുന്ന മഴയില്‍ എന്‍റെ മാതാപിതാക്കള്‍ എന്നെ വീട്ടില്‍ നിന്നും പുറത്താക്കി. എന്തിനെന്ന് ചോദിച്ചാല്‍....
പച്ചപട്ട് പാവാടയണിഞ്ഞ ഗ്രാമത്തിലൂടെ ഞാനങ്ങനെ നടക്കുകയായിരുന്നു. ഞാനറിയാതെ തന്നെ എന്നെയാരോ പിന്തുടരുന്നു. ആ സംഘത്തെ ഞാന്‍ കണ്ടില്ല. അപ്രത്യക്ഷത്തില്‍ കണ്ടപ്പോള്‍ അവരുടെ മുഖം ഭീകരമായിരുന്നു. അവരെല്ലാവരും കാരിരുമ്പിന് ശക്തിയുള്ളവരായിരുന്നു. പെട്ടെന്നാണവര്‍ എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഒരല്പനേരം എന്‍റെ മനസ്സ് ശാന്തമായിരുന്നു. പെട്ടെന്ന് എന്നിലേക്ക് ഒരുണര്‍വ്വ് വന്നു. ജീവനും കൊണ്ടോടി. പാതിവഴിയില്‍ അവര്‍ കാണാത്തൊരു ദിക്കിലിരുന്ന് ഞാനെന്‍റെ നാട്ടുകാരനെ വിളിച്ചു. അവന്‍ വന്നു. ആളികത്തുന്ന ഒരു മനസ്സുമായി ശൂന്യതയിലൂടെ ഒരു യാത്ര. വഴിയില്‍ വെച്ച് അവന്‍ കാരണങ്ങള്‍ തിരക്കി. എന്‍റെ മിഴികള്‍ ഈറനായിരുന്നു. ശബ്ദം ഇടറിയിരന്നു. ആ ശബ്ദമാണെങ്കിലും എങ്ങനയോ ഞാന്‍ വാക്കുകള്‍ മുഴുവനാക്കി. ആലോചനയില്‍ മുഴുകി നില്‍ക്കുന്ന എന്നെ ഒരു പോറല്‍പോലുമേല്‍ക്കാതെ എന്‍റെ വീട്ടിലേല്‍പ്പിച്ചു. അവന്‍ തിരിച്ച് പോകുന്നതിന് മുമ്പഎന്തൊക്കെയോ പറഞ്ഞിരുന്നു. ആലോചനയിലായതിനാല്‍ അത് കേള്‍ക്കാനെന്നെ എന്നിലെ കാരരുചിയുള്ള മനസാക്ഷി അനുവദിച്ചില്ല.
അല്പം ഭയത്തോടെയാണെങ്കിലും എല്ലാ കാര്യവും അമ്മയെ പറഞ്ഞ് മനസ്സിലാക്കി. അപ്പോഴൊന്നും ഒന്നും പറഞ്ഞില്ല. അത് നിസ്സാരമായി തള്ളി. പിന്നീടതൊരു കലാപമായി മാറി. "ഫോണില്‍ പണമുണ്ട്. എന്നാല്‍ അത് വിളിച്ചാല്‍ തീരും" എന്ന് പറഞ്ഞത്പോലെ പിന്നെ എപ്പഴോ അമ്മയിലെ സ്വഭാവചരിത്രങ്ങള്‍ കുറിച്ചുവെച്ച മനഃസാക്ഷിയുടെ ഡയറി തന്നെ നഷ്ടപ്പെട്ടു. എന്നന്നേക്കുമായി ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ഒരുപാട് മരങ്ങളുണ്ട്. പല തരത്തിലുള്ള സ്വഭാവമുള്ളവരുണ്ട്. അതേപോലെ എന്‍റെ അമ്മയുടെ വിശ്വാസമാണ് മരണം. തന്നെ വന്ന് വിളിച്ചാലും അന്യ ഒരാളുമായി സൗഹൃദം പുലര്‍ത്താന്‍ പാടില്ല. സംസാരിക്കാന്‍ പാടില്ല. ഞാനന്ന് മത ഭീകര രൂപികള്‍ക്കിടയില്‍ ആ രാത്രിമഴയില്‍ ഏറ്റവും അപമാനകരമായ രീതിയില്‍ മരണപ്പെട്ടാല്‍ അത് നിസ്സാരമായിരുന്നു. ഞാന്‍ ഒരു സുഹൃത്തിന്‍റെ കൂടെ അത്യാവശ്യ ഘട്ടത്തില്‍ വന്നു എന്നത് അപമാനകരമായ ഒരു വാര്‍ത്ത. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന മഹത് വാക്യം പ്രസക്തിയില്ലാതെ പോവുന്നു.
സ്നേഹബന്ധങ്ങള്‍ മറക്കുന്നു. സൗഹൃദങ്ങള്‍ നശിക്കുന്നു. ലോകമേ നാശം ഞാന്‍ മാത്രം നല്ലവന്‍ എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ജനങ്ങള്‍. അതില്‍ എരിഞ്ഞ് തീരുന്ന ശുദ്ധാത്മാക്കള്‍ "സ്നേഹബന്ധങ്ങള്‍ എന്നും വിലപ്പെട്ടതാണ്. നമ്മെപ്പോലെ സൗഹൃദങ്ങള്‍ അതിലെ പിടിവള്ളിയും."
ഈ കാപട്യലോകത്തില്‍ സൗഹൃദങ്ങള്‍ക്കാണ് വിലകല്‍പ്പിക്കാത്തത്. സ്നേഹബന്ധങ്ങള്‍ക്കാണ് വില കല്‍പ്പിക്കാത്തത്. സ്നേഹബന്ധത്തിന്‍റെയും സൗഹൃദ കൂട്ടുകെട്ടുകള്‍ അഴിക്കാന്‍ കഴിയുന്ന വിധം നൂലില്‍ ഘടിപ്പിക്കും. സ്നേഹബന്ധങ്ങള്‍ ഇനിയുള്ള കാലം ഒരാര്‍ദ്ര സ്മൃതിയായിരിക്കും.
കൂട്ടുകെട്ടുകളുടെ പടിവാതില്‍ ആലോചനകള്‍ - പല വഴികളില്‍ എന്‍റെ തകര്‍ച്ചയില്‍ എന്നെ എഴുന്നേല്‍പ്പിക്കാന്‍ അവന്‍ മാത്രമായിരുന്നു. എന്‍റെ കൂട്ടുകാരന്‍. ഇത് സൗഹൃദത്തിന്‍റെ കാലമാണ്. സ്നേഹബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള സൗഹൃദങ്ങളുടെ കാലം.

No comments:

Post a Comment