Thursday 3 March 2016

അവന്‍ ജീവിക്കുകയാണ്
അവന്‍ ഓടുകയാണ്. തിരക്കില്‍ നിന്നും തിരക്കിലേക്ക്. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക്. ഒരു ഭിക്ഷക്കാരന്‍റെ വേഷമാണവന്. എന്തിന് തീര്‍ത്തും ഭിക്ഷാടകന്‍ തന്നെ. അച്ഛാനാരെന്നോ, അമ്മയാരെന്നോ അറിയാത്ത ജീവിതം. തെരുവിന്‍റെ കുഞ്ഞായ് ജനിച്ചു. ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്നു. വലിയ ബിസിനസ്സ്കാര്‍ക്കെന്നപ്പോലെ അവര്‍ക്കും ഒരു ഉടമയുണ്ട്. അവര്‍ തെണ്ടി ഭിക്ഷയെടുത്ത ചെറുനാണയ തരികള്‍ ആര്‍ത്തിയോടെ സ്വീകരിക്കാന്‍ നില്‍ക്കുന്ന ബോസ്. ആഴ്ചതോറും എത്രയോ വലിയ വീട്ടിലെ കുട്ടികളെ വരെ അവര്‍ ഭിക്ഷാടന കേന്ദ്രത്തില്‍ തെരുവിന്‍റെ മക്കളായ് കൂട്ടികൊണ്ടുവന്നിട്ടുണ്ട്. അയാളുടെ കാഴ്ചപ്പാടുകള്‍ അനുസരിച്ച് വഴങ്ങാത്തവരെ അയാള്‍ ആകെ വികൃതമാക്കുന്നു. ഈ കാഴ്ചകള്‍ ദിനംപ്രതി അവന്‍കണ്ടുതുടങ്ങി. അവന് പേരില്ല. എന്നാല്‍ കൂട്ടുകാര്‍ അവനെ കര്‍പ്പാ എന്നായിരുന്നു വിളിക്കാറ്. അര്‍ത്ഥത്തെ മനസ്സിലാക്കാതെ നാണമോ കുറച്ചിലോ തോന്നാറുള്ള മനഃസാക്ഷി അവര്‍ക്കില്ലാത്തുകൊണ്ട് ഏതു തെണ്ടിയെന്ന പേരും അവര്‍ സ്വയം ഇഷ്ടപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ മനഃസാക്ഷി ഇല്ല എന്നല്ല, തെരുവു തെണ്ടിക്ക് എന്ത് കുറവ് എന്തിനുവേണ്ടി എന്ന പൂര്‍ണ്ണ ബോധമുണ്ടായത്കൊണ്ട് തെരുവുകളില്‍ നിന്ന് തെരുവികളിലേക്ക് അലയുന്ന അവന്‍ ഒരിക്കല്‍ ചിന്താമഗ്നനാവുന്നു. പുറംകാഴ്ചകളെ മനസ്സിലാക്കുന്നു. അവന്‍റെ ജീവിതത്തെ ഒരു നിമിഷം ആലോചിക്കുന്നു. എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി... അവന്‍റെ ആലോചനാ .... ഭാവങ്ങളില്‍ അവന്‍ മനസ്സിലാക്കി. തന്‍റെ ശേഷിച്ച ജീവിതം അത് തനിക്കുള്ളതാണ്. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്കല്ല ജീവിതത്തില്‍ നിന്ന് ജീവിതത്തിലേക്ക് അവന്‍ പോകുന്നു. 'അവന്‍ ജീവിക്കുകയാണ്' അവനുവേണ്ടി....

No comments:

Post a Comment