Monday 29 February 2016

നിറകൺകളിലൂടെ

ഓര്‍മ്മയുടെ വഴിവക്കില്‍

എന്നെപ്പോലെ ഈ പ്രപഞ്ചത്തില്‍ ഒളികണ്ണില്‍ മറഞ്ഞിരിക്കുന്ന വലിച്ചെറിയപ്പെട്ട ജീവിതവുമായ് എത്ര പെണ്‍കുട്ടികള്‍. ഊ ലോകത്തോടും ജനസമൂഹത്തോടും എന്ത് തെറ്റാണ് എന്നെ പോലുള്ളവര്‍ ചെയ്തത്. ആ പഴയകാല ഓര്‍മ്മകള്‍ എന്നെ അലട്ടികൊണ്ടിരിക്കുന്നു എങ്ങനെ മറക്കാനാ? എന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു കറുത്ത മുത്ത് തന്നെയാണ് ആ ഓര്‍മ. സമയം രാത്രി പതിനൊന്ന് മണിയായി കാണും. ഹോസ്റ്റല്‍ അവധിക്കാലമായപ്പോള്‍ അടച്ചു. ഹോസ്പിറ്റലില്‍ നിന്നിറങ്ങുമ്പോള്‍ ഞാനും എന്‍റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. അവരവരുടെ സമയമായപ്പോള്‍ ഓരോരുത്തരും യാത്ര പറഞ്ഞ് പിരിഞ്ഞു. ആ ഇരുട്ടില്‍ പാതിവഴിക്കല്‍ ഞാന്‍ മാത്രം. മനുഷ്യനായ് മറ്റാരുമില്ല. സമയം അതായിരുന്നതിനാല്‍ പേടി തോന്നി. ഒരു ചെറുഭയം എന്നെ ഗാഢതമായി പിടികൂടി. ഒരു ഒച്ചയനക്കം പോലെ തോന്നിയപ്പോള്‍ ഞാന്‍ മെല്ല് ഒന്ന് തിരിഞ്ഞ് നോക്കി. ഞാന്‍ ശരിക്കും പേടിച്ചു. ഞാനറിയാതെ എന്നെയാരോ പിന്തുടരുന്നുണ്ടായിരുന്നു. അവരാരാണ് എന്നോ എന്താണ്  അവരുടെ ലക്ഷ്യമെന്നോ അറിയില്ല. ഇരുട്ടില്‍ പാതിമുഖം മറഞ്ഞിരിക്കുന്നുവെങ്കിലും കണ്ണുകള്‍ വെട്ടിതിളങ്ങുന്നുണ്ടായിരുന്നു. അതില്‍ ഒരു മുഖം പരിചിതമായി തോന്നി. ആ മുഖം നിസഹായ ഭാവത്തില്‍ നില്‍ക്കുന്നു. മറ്റെല്ലാവരും ഭീകരരൂപികളെപ്പോലെയും അര്‍ത്ഥവത്താക്കിയ പേടിയോടെ നിരാശയോടെ ദേഷ്യത്തോടെ ഞാനവര്‍ക്ക് നേരെ നോക്കി അവരുടെ കണ്ണുകളില്‍ ഭീകരത  ഉറ്റിനില്‍ക്കുന്നുണ്ടായിരുന്നു.
അന്ന് ആ രാത്രി എന്‍റെ നല്ലൊരു നാള്‍വഴികള്‍ സ്വപ്നങ്ങള്‍ പുതുമയുടെ ജീവിത താളുകള്‍ അങ്ങനെയെല്ലാം അന്നെനിക്ക് നഷ്ടമായി. ഒരു നല്ല ജീവിതം തന്നെ. ഓര്‍മയുടെ താളുകളില്‍ ആരുമറിയാതെ ആരോടും പറയാതെ ഞാനടക്കി പിടിച്ച നൊമ്പരങ്ങള്‍ വിധിയുടെ എഴുത്തിനനുസരിച്ച് നമ്മുടെ ജീവിതം  പോവും എന്നത് എന്‍റെ അനുഭവങ്ങള്‍ തെളിയിക്കുന്നു. ആ രാത്രിയില്‍ എനിക്ക് നഷ്ടമായത് എന്‍റെ ഭാവി ജീവിതം മാത്രമായിരുന്നില്ല ഞാന്‍ ജീവനു തുല്യമായി സ്നേഹിച്ച എന്‍റെ മാതാപിതാക്കള്‍ക്കൂടിയായിരുന്നു. എല്ലാവരും നഷ്ടപ്പെട്ട എനിക്ക് കരുത്തോടെ ജീവിക്കാനുള്ള ധൈര്യം തന്നത് എന്‍റെ വിദ്യാഭ്യാസമാണ്. അതുമില്ലാത്ത ഒരു പെണ്ണാണ് ഞാനെങ്കില്‍ ലോകത്തിന്‍റെ പല കോണുകളിലായി പിച്ചി ചീന്തപ്പെട്ട സ്ത്രീകളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായേനെ. അല്ലെങ്കില്‍ ഒരു മുഴം കയറില്‍ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗ്ഗത്തില്‍ ആരും ശല്യം ചെയ്യാനില്ലാത്ത മാലാഖമാരുടെ ലോകത്തിലേക്ക് ഞാന്‍ പോവുകയായിരുന്നു. എത്ര നിസാരം അല്ലെ? ഇതാണ് പല സ്ഥല ങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയും സൂക്ഷിക്കണം.  കാരണം അവള്‍ക്ക് നേരെ അവളറിയാതെ വല വീശുന്നുണ്ട്. ചതിയുടെ വല. പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്ന പാതകളിലെല്ലാം ഈ വല കാണും. ഒട്ടും പതറാതെ ധൈര്യത്തോടെ എഴുന്നേറ്റ് നടക്കാനാവണം സ്ത്രീ സമൂഹത്തിന്. ആര്‍ക്ക് നേരെയും ബലിയാടാകാനുള്ളതല്ല ഒരു സ്ത്രീയുടെ ജീവിതം. കരുത്തോടെ മുന്നേറണം. അതിനായ് സ്നേഹം എന്ന രണ്ടക്ഷരമുള്ള ചതിയുടെ വല വിരിച്ച് കാത്തിരിക്കുന്നവരെയെല്ലാം സൂക്ഷിക്കണം. ഇനിയുള്ള ഓരോ സ്ത്രീയുടെയും ജീവിതം വിജയത്തിന് വേണ്ടിയുള്ളതാണ്. വിജയിക്കുക. "സ്ത്രീ സമൂഹത്തെ ഒന്നടങ്കം രക്ഷിക്കുക."

No comments:

Post a Comment