Tuesday 15 March 2016

അവന്‍ ജീവിക്കുകയാണ്

അവന്‍ ഓടുകയാണ്. തിരക്കില്‍ നിന്നും തിരക്കിലേക്ക്. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക്. ഒരു ഭിക്ഷക്കാരന്‍റെ വേഷമാണവന്. എന്തിന് തീര്‍ത്തും ഭിക്ഷാടകന്‍ തന്നെ. അച്ഛാനാരെന്നോ, അമ്മയാരെന്നോ അറിയാത്ത ജീവിതം. തെരുവിന്‍റെ കുഞ്ഞായ് ജനിച്ചു. ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ജീവിക്കുന്നു. വലിയ ബിസിനസ്സ്കാര്‍ക്കെന്നപ്പോലെ അവര്‍ക്കും ഒരു ഉടമയുണ്ട്. അവര്‍ തെണ്ടി ഭിക്ഷയെടുത്ത ചെറുനാണയ തരികള്‍ ആര്‍ത്തിയോടെ സ്വീകരിക്കാന്‍ നില്‍ക്കുന്ന ബോസ്. ആഴ്ചതോറും എത്രയോ വലിയ വീട്ടിലെ കുട്ടികളെ വരെ അവര്‍ ഭിക്ഷാടന കേന്ദ്രത്തില്‍ തെരുവിന്‍റെ മക്കളായ് കൂട്ടികൊണ്ടുവന്നിട്ടുണ്ട്. അയാളുടെ കാഴ്ചപ്പാടുകള്‍ അനുസരിച്ച് വഴങ്ങാത്തവരെ അയാള്‍ ആകെ വികൃതമാക്കുന്നു. ഈ കാഴ്ചകള്‍ ദിനംപ്രതി അവന്‍ കണ്ടുതുടങ്ങി. അവന് പേരില്ല. എന്നാല്‍ കൂട്ടുകാര്‍ അവനെ കര്‍പ്പാ എന്നായിരുന്നു വിളിക്കാറ്. അര്‍ത്ഥത്തെ മനസ്സിലാക്കാതെ നാണമോ കുറച്ചിലോ തോന്നാറുള്ള മനഃസാക്ഷി അവര്‍ക്കില്ലാത്തുകൊണ്ട് ഏതു തെണ്ടിയെന്ന പേരും അവര്‍ സ്വയം ഇഷ്ടപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ മനഃസാക്ഷി ഇല്ല എന്നല്ല, തെരുവു തെണ്ടിക്ക് എന്ത് കുറവ് എന്തിനുവേണ്ടി എന്ന പൂര്‍ണ്ണ ബോധമുണ്ടായത്കൊണ്ട് തെരുവുകളില്‍ നിന്ന് തെരുവികളിലേക്ക് അലയുന്ന അവന്‍ ഒരിക്കല്‍ ചിന്താമഗ്നനാവുന്നു. പുറംകാഴ്ചകളെ മനസ്സിലാക്കുന്നു. അവന്‍റെ ജീവിതത്തെ ഒരു നിമിഷം ആലോചിക്കുന്നു. എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി... അവന്‍റെ ആലോചനാ .... ഭാവങ്ങളില്‍ അവന്‍ മനസ്സിലാക്കി. തന്‍റെ ശേഷിച്ച ജീവിതം അത് തനിക്കുള്ളതാണ്. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്കല്ല ജീവിതത്തില്‍ നിന്ന് ജീവിതത്തിലേക്ക് അവന്‍ പോകുന്നു. 'അവന്‍ ജീവിക്കുകയാണ്' അവനുവേണ്ടി....യാത്രാമൊഴി
എങ്ങനെ ഞാന്‍ പറയും എന്ന ചിന്തയിലാണ്. ഞാന്‍ ഇന്നേക്ക് മൂന്നാം നാള്‍ വരുമെന്ന് വാക്കുകൊടുത്തുപോയി.
ആദ്യമായി ഞങ്ങള്‍ കണ്ടത് ട്രെയിനില്‍ വച്ചാണ്. ഞാന്‍ ഒരു പ്രോജക്ടിന് ഡല്‍ഹിയില്‍ പോകുകയായിരുന്നു. അതേ പ്രോജക്ടിന് തന്നെ വന്നതായിരുന്നു സിജുവും, ട്രെയിനില്‍ വെച്ചും കണ്ടു പരസ്പരം പരിചയപ്പെടുത്തി അവനും അവന്‍റെ കൂട്ടുകാരനും ഉണ്ടായിരുന്നു എന്‍റെ കൂടെ. എന്‍റെ കൂട്ടുകാര്‍ വേറേയും ഉണ്ട്. 10 ദിവസത്തെ പ്രോജക്ട് ആയിരുന്നു. അവിടെ നിന്ന് എപ്പോഴാണ് എന്‍റെ കണ്‍ട്രോള്‍ വിട്ടതെന്നറിയില്ല. ഞാന്‍ അറിയാതെ തന്നെ ഞാന്‍ അവനെ എപ്പോഴോ അടുത്തറിഞ്ഞു. അതു പിന്നെ പ്രണയത്തിലേക്ക് വഴിയൊരുക്കി. വെറും 10 ദിവസങ്ങള്‍ കൊണ്ട് തന്നെ ഞങ്ങള്‍ കൂടുതല്‍ അടുത്തു. അവനെ എനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തു തന്നു. എന്‍റെ സ്വന്തം കൂടപ്പിറപ്പുപോലെ ഞാന്‍ സ്നേഹിച്ചു.
എന്നാല്‍, എപ്പോഴോ ഞാന്‍ അവനെ സ്നേഹിച്ചു. പിരിയാന്‍ കഴിയാത്തപ്പോലെ.
അവന് എന്നോട് ഇഷ്ടം തോന്നിയിട്ടുണ്ടാവില്ല. കാരണം അവന് ഞാന്‍ സ്വന്തം പെങ്ങളെപ്പോലെയാണ്. എങ്ങനെ ഞാനിത് അവനോട് പറയും. എന്‍റെ ഈ യാത്ര പറച്ചില്‍ തന്നെ അവന് താങ്ങാന്‍ കഴിഞ്ഞെന്ന് വരാം. പക്ഷെ ഞാന്‍ അവനെ പ്രണയിക്കുന്നുവെന്ന് അവനറിഞ്ഞാല്‍ അവനെന്നെ വെറുക്കുമോ? അതോ സ്വീകരിക്കുമോ? ഞാനുറപ്പിച്ചു എന്തു വന്നാലും ഞാനത് സഹിക്കും. ഞാനവനോട് എല്ലാം പറയും.
അവന് ഞാനൊരു എസ്.എം.എസ്. അയച്ചു. പെട്ടെന്ന് എന്‍റെ മുറിയിലേക്കൊന്ന് വരണം ദയവായി.
അവന്‍ ഒന്നും എതിര്‍ത്ത് പറയാതെ റൂമില്‍ വന്നു.
"ശരീ എന്തിനാ വിളിച്ചത്"
പതുങ്ങി പതുങ്ങിയാണെങ്കിലും ഞാന്‍ കാര്യം പറഞ്ഞു. അല്പനേരം അവന്‍ ഒന്നും മിണ്ടാതെ പ്രതിമയെപ്പോലെ കണ്ണീരൊഴുക്കി നിന്നു.
സോറി സോറി എന്നു മാത്രം പറഞ്ഞു.
ഞാന്‍ ചോദിച്ചു. എന്തിന്? അപ്പോഴാണ് ഞാനറിയുന്നത്. ഞാനറിയാതെ അവന്‍ എന്നെ സ്നേഹിച്ചിരുന്നു. എന്‍റെ ഈ മൊഴികള്‍ക്കായി അവന്‍ കാതോര്‍ത്തിരിക്കുകയാണ്.
അവന്‍റെയാ ദുഃഖാര്‍ദ്രമായ ഹൃദയത്തിലേക്ക് ഞാന്‍ യാത്രാമൊഴി ദുഃഖഭാവത്തില്‍ മൊഴിഞ്ഞു.
അവനും എനിക്കും വിങ്ങലുകള്‍കൊണ്ട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. പരസ്പരം മൗനം പ്രാപിച്ച് കണ്‍കളില്‍ നോക്കി നിന്നു.
പെട്ടെന്നെന്‍റെ നിയന്ത്രണം വിട്ടുപോയി. ഞാന്‍ പൊട്ടിക്കരഞ്ഞു. ഞങ്ങള്‍ രണ്ട് പേരും ഒരു ദിവസം, ഒരേ സമയം യാത്ര തിരിച്ചു. ഞാന്‍ പഠിക്കുന്ന അതേ കോളേജില്‍ അവരും പഠനം തുടര്‍ന്നു. "യാത്രാമൊഴി" എന്ന പദത്തിന് പ്രസക്തിയില്ല എന്നപോലെ ഞങ്ങള്‍ ഒന്നായ്, ഞങ്ങളുടെ പ്രണയവും. വിടപറയാന്‍ ഉയര്‍ത്തിയ കൈകള്‍ വീണ്ടും ചേര്‍ത്തുപിടിച്ചുകൊണ്ട് ഞങ്ങള്‍ സന്തോഷപൂര്‍വം യാത്ര തുടര്‍ന്നു...

No comments:

Post a Comment